പതിനാലുകാരിയോട് അതിക്രമം: പ്രതിക്ക് 10 വർഷം തടവ്

നിലമ്പൂർ : പതിനാലുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 10 വർഷം തടവും 20000 രൂപ പിഴയും ശിക്ഷ. മൂത്തേടം കാരപ്പുറം ചോളമുണ്ട പൂങ്ങോടൻ സുനിൽദാസിനെ (37) യാണ് ശിക്ഷിച്ചത്.

2023 സെപ്തംബറിലും 2024 ജനുവരിയിലുമാണ് കേസിന് ആസ്പദമായ സംഭവം. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി ജോയ് ആണ് ശിക്ഷ വിധിച്ചത്. എടക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എൻ അനീഷാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇൻസ്പെക്ടർ എൻ ബി ഷൈജു തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സാം കെ ഫ്രാൻസിസ് ഹാജരായി. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top