
എടക്കര : വീട്ടുമുറ്റത്തെ തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ട വിദേശ മദ്യവുമായി യുവതി അറസ്റ്റിൽ. ക്രിസ്തുമസ് ന്യൂ ഇയർ പ്രത്യേക പരിശോധനയുടെ ഭാഗമായി നി ലമ്പൂർ ഏക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ബിജു പി എബ്രഹാമും സംഘവും നടത്തിയ പരിശോധനയിലാണ് ചുങ്കത്തറ വെള്ളാരംകുന്ന് വണ്ടാളി ബേബി (38)യെ അറസ്റ്റ് ചെയ്തത്.
36 കുപ്പികളിലായി 34.200 ലിറ്റർ വിദേശ മദ്യം കണ്ടെത്തി.
പരിശോധയിൽ പ്രിവന്റീവ് ഓഫീസർ സി കെ റംഷുദീൻ, സി ഇഒമാരായ ആബിദ്, വിഷ്ണുജിത്ത്, വുമൺ സിഇഒ ഷീന എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



