രഞ്ജിത്ത് – മഞ്ജു വാര്യര്‍ ചിത്രം ‘ആരോ’ പ്രേക്ഷകരുടെ മുന്നില്‍

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകന്‍ രഞ്ജിത് ഒരുക്കിയ, ‘ആരോ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തില്‍ മഞ്ജു വാര്യര്‍, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. ഇതിനോടകം ഏഴോളം സിനിമകള്‍ നിര്‍മ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിര്‍മ്മിച്ചത്.

യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹൃസ്വ ചിത്രം പ്രദര്‍ശിപ്പിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സംവിധായകന്‍ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടിയാണ് ‘ആരോ’. കഥ-സംഭാഷണങ്ങള്‍-വി. ആര്‍. സുധീഷ്, കവിത-കല്‍പറ്റ നാരായണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിങ്, ഛായാഗ്രാഹകന്‍-പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തലസംഗീതം-ബിജിപാല്‍, കലാസംവിധായകന്‍-സന്തോഷ് രാമന്‍, എഡിറ്റര്‍-രതിന്‍ രാധാകൃഷ്ണന്‍, കളറിസ്റ്റ്-ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ സൌണ്ട് മിക്‌സര്‍, സൌണ്ട് ഡിസൈനര്‍-അജയന്‍ അടാട്ട്, കോസ്റ്റ്യൂം ഡിസൈനര്‍-സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്‌സ്-വിശ്വ വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍-സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിജിറ്റല്‍ പിആര്‍ – വിഷ്ണു സുഗതന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top