ബംഗ്ലാദേശ് കലാപക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക:ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. പ്രത്യേക ട്രിബ്യുണ്‍ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ കൊല്ലാനായി ഉത്തരവിട്ടെന്നും പദവി നിലനിര്‍ത്തുന്നതിനുവേണ്ടി ഹസീന അധികാരം ദുര്‍വിനിയോഗം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

മനുഷ്യരാശിക്കെതിരായിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഹസീന ചെയ്തിട്ടുണ്ടെന്നും പ്രക്ഷോഭകാരികളെ നിയന്ത്രിക്കാനായി ഹെലിക്കോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുവെന്നും കോടതി കണ്ടെത്തി.

ഹസീനയ്‌ക്കെതിരെ കേസില്‍ വിധി വന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഹസീന നിലവില്‍ ഇന്ത്യയിലാണ് കഴിയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top