രണ്‍ബീര്‍ ആലിയ ഭട്ട് താരങ്ങളുടെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ വൈറല്‍

രണ്‍ബീര്‍ ആലിയ ഭട്ട് താരങ്ങളുടെ ക്രിസ്മസ് ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. രണ്‍ബീറിനും കപൂര്‍ കുടുംബത്തിനോടുമൊപ്പമാണ് ഇത്തവണ ആലിയ ക്രിസ്മസ് ആഘോഷിച്ചത്. ഇതിന്റെ നിരവധി ചിത്രങ്ങള്‍ ആലിയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

ആലിയ ഭട്ടിന് സ്‌നേഹ ചുംബനം നല്‍കുന്ന രണ്‍ബീറിനെ ആണ് ഒരു ചിത്രത്തില്‍ കാണുന്നത്. റെഡ് ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് ആലിയ. ക്രിസ്മസ് ട്രീയുടെ പശ്ചാത്തലത്തിലാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ആലിയയുടെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കുകയായിരുന്നു രണ്‍ബീര്‍.

എല്ലാ വര്‍ഷത്തെയും പോലെ കപൂര്‍ കുടുംബം ഒരുമിച്ച് ആണ് ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. റെഡ് തീമാണ് കുടുംബം തെരഞ്ഞെടുത്തത്. കപൂര്‍ കുടുംബത്തിനൊപ്പമുള്ള ചിത്രവും ആലിയ പങ്കുവച്ചിട്ടുണ്ട്. രണ്‍ബീര്‍, രണ്‍ധീര്‍ കപൂര്‍, ബബിത, നീതു കപൂര്‍, റിമ ജെയിന്‍, കരിഷ്മ എന്നിവര്‍ക്കൊപ്പം പോസ് ചെയ്യുന്ന ആലിയയെ ചിത്രത്തില്‍ കാണാം. ‘ഇത് ഈ വര്‍ഷത്തെ ഏറ്റവും നല്ല സമയമാണ് .. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ആളുകളുമായി’ എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

നവംബര്‍ ആറിനാണ് ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ഒരു മകള്‍ പിറന്നത്. ആലിയ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുഞ്ഞിന് പേരിട്ട വിവരവും ആലിയ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇന്‍സ്റ്റ?ഗ്രാമിലൂടെയാണ് മകള്‍ക്കും രണ്‍ബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം പേര് വെളിപ്പെടുത്തിയത്. ‘റാഹ’ എന്നാണ് മകളുടെ പേര്. കുഞ്ഞിന്റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top