റംസാന്‍ വന്നെത്തി; ഇനി, പ്രാര്‍ത്ഥനയുടെ നാളുകള്‍

mALABARI rAMZAN 1മലപ്പുറം: പുണ്യമാസമായ റംസാന്‍ പടിവാതില്‍ക്കലെത്തി. ഇനി ഭക്തിയുടേയും പ്രാര്‍ഥനയുടേയും നാളുകള്‍. റംസാന് മുന്നോടിയായി അമ്മമാരുടേയും കുട്ടികളുടേയും നേതൃത്വത്തില്‍ വീടുകളുടെ അകത്തളങ്ങളും പുറവും ശുചിയാക്കുന്നതിന്റെയും മറ്റും തിരക്കുകളിലാണ്. ഗൃഹനാഥന്മാര്‍ വ്രതാനുഷ്ഠാനത്തിന്റെ മുന്നൊരുക്കങ്ങളിലും സജീവമായിരിക്കുകയാണ്. മതസംഘടനകള്‍ റംസാന്റെ രാവുകളെ ഭക്തിനിര്‍ഭരമാക്കാന്‍ പ്രഭാഷണങ്ങളും പ്രത്യേക പ്രാര്‍ഥനകളും സംഘടിപ്പിക്കുന്ന തിരക്കിലാണ്. ഒപ്പം സാഹോദര്യത്തിന്റെ കൂട്ടായ്മയില്‍ ഇഫ്താര്‍ ഒരുക്കുവാന്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഒരുങ്ങുന്നു. നോമ്പുതുറക്ക് ശേഷം പള്ളികളില്‍ തറാവീഹ് നമസ്‌കാത്തിനുമുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായികഴിഞ്ഞു.

റംസാനിലെ പ്രധാന നോമ്പുതുറ വിഭവങ്ങളായ കാരക്കയും തണ്ണിമത്തനും, പിന്നെ അതിശയപത്തിരിയും സമൃദ്ധമായ വിഭവങ്ങളും റംസാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ തീന്‍മേശകളില്‍ നിറയും. വേനലും മഞ്ഞും മഴയും മാറി മറിഞ്ഞെത്തുന്ന റംസാന്‍ ഇക്കുറി മഴക്കാത്താണ്. ഇത് പഴവര്‍ഗ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top