റമദാന്‍ സ്‌പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാള്‍ :ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാള്‍ ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗര്‍ലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റമളാന്‍ മാസക്കാലത്ത് വിശ്വാസികള്‍ വ്രതനുഷ്ടാനത്തിലായതിനാല്‍ താലൂക്കില്‍ വര്‍ദ്ധിച്ചു വരുന്ന രക്ത ദൗര്‍ലഭ്യത കണക്കിലെടുത്താണ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

എടപ്പാള്‍ ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററില്‍ വെച്ച് രാത്രി 7മണി മുതല്‍ 9 വരെ നടന്ന ക്യാമ്പില്‍ 21 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 16 പേര്‍ സന്നദ്ധ രക്തദാനം നിര്‍വ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബ്ലഡ് സെന്റര്‍ ജീവനക്കാരായ അബ്ദുല്‍ നാഫിഹ് മാറഞ്ചേരി, അല്‍ അമീന്‍, അഖില കല്ലയില്‍, ഗ്രീഷ്മ, ആര്‍ച്ച,എന്നിവരും ബി ഡി കെ മലപ്പുറം ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ് നടുവട്ടം,അഭിലാഷ് കക്കിടിപ്പുറം,അലി ചേക്കോട്, രഞ്ജിത്ത് കണ്ടനകം, എന്നിവരും ചേര്‍ന്ന് നേതൃത്വം നല്‍കി.

രക്തദാനം നിര്‍വഹിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നേതൃത്വം നല്‍കിയവര്‍ക്കും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്‌നേഹാശംസകള്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top