ഇഞ്ചികൃഷി നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ വിളയിച്ചെടുക്കാവുന്ന പ്രധാന പച്ചക്കറികളില്‍ ഒന്നാണ്. സ്ഥലമില്ലാത്തവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ കൃഷി ചെയ്ത് മികച്ച വിളവ് നേടാം..
കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത് ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് ഇഞ്ചി നടാം. സ്ഥലമില്ലാത്തവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ കൃഷി ചെയ്ത് മികച്ച വിളവ് നേടാം.
ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന രീതി നോക്കാം.
രണ്ടു കൊട്ട മേല്‍ മണ്ണ്
രണ്ടു കൊട്ട ചകിരിച്ചോറ്
ഒരു കൊട്ട ഉണക്ക ചാണകപ്പൊടി
ഒരു കിലോ എല്ല് പൊടി
രണ്ട് കിലോ വേപ്പിന്‍പിണ്ണാക്ക്
100 ഗ്രാം ട്രൈക്കോഡര്‍മ
ഇവ എല്ലാം കൂടി നന്നായി കൂട്ടികലര്‍ത്തി ഗ്രോ ബേഗിന്റെ പകുതി നിറക്കുക
മുള മുകളില്‍ വരുന്ന വിതം ഗ്രോ ബേഗിന്റെ നടുവില്‍ നിന്നും അല്‍പം മാറി നടുക, മുകളില്‍ കുറച്ചു കൂടി മിശ്രിതം ഇടുക, വീണ്ടും ഒരു കഷ്ണം വിത്ത് ആദ്യം നട്ടതിന്റെ എതിര്‍ വശം നടുക, അതിന് മുകളില്‍ കുറച്ചു കൂടി മിശ്രിതം ഇടുക. അതില്‍ മീതെ ഉണങ്ങിയ ഇലകള്‍ ഇട്ട് പുതയിടുക,( ഈ മിശ്രിതം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ജഢആ യുടെ പൊട്ടിങ് മിശ്രിതം ഉപയോഗിക്കാം).
അടുത്ത മൂന്ന് മാസം ചെടിയില്‍ തട്ടാത്ത വിതം പിണ്ണാക്ക് പുളിപ്പിച്ചത്, കംബോസ്റ്റ്, വെണ്ണീര്‍, എന്നിവ മാറി മാറി ചെറിയ അളവില്‍ നല്‍കാം, പച്ചിലകള്‍ ഇട്ട് പച്ച ചാണകം കലക്കി ഒഴിച്ചാല്‍ നല്ല വിളവ് കിട്ടും ഡിസംബറോടെ വിളവ് എടുത്ത് തുടങ്ങാം.
പരപ്പനാട് ഹെർബൽ ഗാർഡൻ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




