Section

malabari-logo-mobile

റമദാന്‍ സ്‌പെഷ്യല്‍ – മാംഗോ മോജിറ്റോ

HIGHLIGHTS : Ramadan Special - Mango Mojito

ആവശ്യമായ ചേരുവകള്‍:-

മാമ്പഴ മിശ്രിതം:

sameeksha-malabarinews

4 ടീസ്പൂണ്‍ നാരങ്ങ നീര്
1&1/2 കപ്പ് മാമ്പഴ പള്‍പ്പ്
6 ടീസ്പൂണ്‍ പഞ്ചസാര സിറപ്പ്
ഉപ്പ്
1/2 കപ്പ് തണുത്ത വെള്ളം
500 മില്ലി സോഡ വെള്ളം
ഐസ് ക്യൂബുകള്‍

ജിഞ്ചര്‍ മാംഗോ മോജിതോ:-

ഐസ് ക്യൂബുകള്‍
2 ടീസ്പൂണ്‍ മാമ്പഴ പള്‍പ്പ്
1/4 ടീസ്പൂണ്‍ ഇഞ്ചി
1 ടീസ്പൂണ്‍ തേന്‍
1&1/2 കപ്പ് മാമ്പഴ മിശ്രിതം

മിന്റ് മാംഗോ മോജിറ്റോ:-

ഐസ് ക്യൂബുകള്‍
2 ടീസ്പൂണ്‍ പുതിന ഇല
1/2 ടീസ്പൂണ്‍ കുരുമുളക്
1&1/2 കപ്പ് മാമ്പഴ മിശ്രിതം

തയ്യാറാക്കുന്ന രീതി :-

 

മാമ്പഴ മിശ്രിതം തയ്യാറാക്കല്‍:-

ഒരു ബ്ലെന്‍ഡറില്‍ നാരങ്ങാനീര്, മാമ്പഴ പള്‍പ്പ്, ഉപ്പ്, പഞ്ചസാര സിറപ്പ്, വെള്ളം, ഐസ് ക്യൂബ്‌സ്, സോഡാ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

ജിഞ്ചര്‍ മാംഗോ മോജിതോ:

ഒരു ബ്ലെന്‍ഡറില്‍ മാമ്പഴ മിശ്രിതം, ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു സെര്‍വിംഗ് ജാറിലോ ഗ്ലാസിലോ ഐസ് ക്യൂബ്‌സ്, മാമ്പഴ പള്‍പ്പ്, മാമ്പഴ മിശ്രിതം, എന്നിവ ചേര്‍ത്ത് ഇഞ്ചി അരിഞ്ഞത് കൊണ്ട് അലങ്കരിക്കുക. ജിഞ്ചര്‍ മാംഗോ മോജിതോ തയ്യാര്‍.

മിന്റ് മാംഗോ മോജിറ്റോ:

ഒരു ബ്ലെന്‍ഡറില്‍ മാങ്ങ മിശ്രിതം, കുരുമുളക് പൊടി, പുതിനയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇപ്പോള്‍ ഒരു സെര്‍വിംഗ് ജാറിലോ ഗ്ലാസിലോ ഐസ് ക്യൂബുകളും മാമ്പഴ മിശ്രിതവും ചേര്‍ത്ത് പുതിനയിലയും കുരുമുളകും ഉപയോഗിച്ച് അലങ്കരിക്കുക. മിന്റ് മാംഗോ മോജിതോ തയ്യാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!