റമദാൻ സ്പെഷ്യൽ – റമദാൻ സ്പെഷ്യൽ – ക്രിസ്പി വെജിറ്റബിള്‍ പക്കോറ

ആവശ്യമായ ചേരുവകള്‍:-

പക്കോറ മിക്‌സ് ചേരുവകള്‍:
കടല മാവ് – 250 ഗ്രാം 
മൈദ – 50 ഗ്രാം 
കോണ്‍ ഫ്‌ളോര്‍ – 50 ഗ്രാം
അരി പൊടി – 50 ഗ്രാം 
കാരം സീഡ് – 1/2 ടീസ്പൂണ്‍  
ജീരകം (ചതച്ചത്) – 1 ടീസ്പൂണ്‍
മല്ലി (ചതച്ചത്) – 1 ടീസ്പൂണ്‍
മുളക് ഫ്‌ളെക്‌സ് -1 ടീസ്പൂണ്‍ 
മുളകുപൊടി – 1 ടീസ്പൂണ്‍ 
ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍ 
മഞ്ഞള്‍ – 1 ടീസ്പൂണ്‍ 
ഗരം മസാല പൊടി – 1 ടീസ്പൂണ്‍ 
ഉപ്പ് പാകത്തിന്

വെജിറ്റബിള്‍ പക്കോറ ചേരുവകള്‍:-

ഉള്ളി (അരിഞ്ഞത്) – 1
ഉരുളക്കിഴങ്ങ് ( അരിഞ്ഞത്) – 1
പച്ചമുളക് (അരിഞ്ഞത്) – 2
ചീര ( അരിഞ്ഞത്) – 5 ഗ്രാം 
മല്ലിയില
വെള്ളം – ആവശ്യാനുസരണം 
വറുക്കാനുള്ള എണ്ണ

തയ്യാറാക്കുന്ന രീതി :-

ഒരു പാത്രത്തില്‍ കടലമാവ്, മൈദ, കോണ്‍ ഫ്‌ളോര്‍, അരിപ്പൊടി, ജീരകം, മല്ലിയില, മഞ്ഞള്‍, മുളകുപൊടി, മുളകു ഫ്‌ളെക്‌സ്, കാരം, ബേക്കിംഗ് പൗഡര്‍ എന്നിവ എടുത്ത് നന്നായി ഇളക്കുക. എല്ലാ പച്ചക്കറികളും ചേര്‍ക്കുക. നന്നായി ഇളക്കി 20 മിനിറ്റ് മാറ്റി വെക്കുക.

ഒരു പാനില്‍ വറുക്കാന്‍ എണ്ണ ചൂടാക്കുക. ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഗോള്‍ഡന്‍ ബ്രൗണ്‍ വരെ വറുക്കുക.
 
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
 

Share news
error: Content is protected !!
Scroll to Top