റമദാനില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കണം മുസ്ലീം സംഘടനകള്‍

കോഴിക്കോട് : റമദാന്‍ മാസത്തില്‍ പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പെരുമാറണമെന്ന് മുസ്ലീം സംഘടനകള്‍. കോവിഡിന്റെ വ്യാപനം തടയാന്‍ ആവിശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് കോഴിക്കോട് ചേര്‍ന്ന മുസ്ലീം സംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്ത് വയസ്സിന് താഴെയുള്ളകുട്ടികളും, ചുമ, പനി, ജലദോഷം എന്നിവ ഉള്ളവരും പള്ളയില്‍ വരാതിരിക്കുക, കൃത്യമായി മാസ്‌ക് ധരിച്ച് മാത്രം പള്ളികളില്‍ പ്രവേശിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, പള്ളിയില്‍ അകത്തേക്ക് കയറുന്നതിനും തിരിച്ചിറങ്ങുന്നതിനും രണ്ട് വഴികളിലൂടെയായി ക്രമീകരിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.

വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കേരളത്തിലെ വിശ്വാസി സമൂഹം.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •