ദില്ലി; ബംഗളൂരു സ്‌ഫോടന കേസിലെപ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസറിനെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീം കോടതിയലാണ് കര്‍ണാടക സര്‍ക്കാരിന്റെ സത്യവാങ്മൂലം.
മഅ്ദനിയെ സ്വതന്ത്രമാക്കിയാല്‍ ഭീകരസംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ പറയുന്നു. 40 പേജുള്ള സത്യവാങ്മൂലമാണ് കര്‍ണാടക നല്‍കിയിരിക്കുന്നത്.
2010ലാണ് ബംഗളൂരു സ്‌ഫോടക്കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുന്നത്. 2014 ജുലൈയിലാണ് സുപ്രീംകോടത് മഅ്ദനിക്ക് കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ബംഗളൂരു നഗരം വിട്ടുപോകാന്‍ പാടില്ലന്നതാണ് പ്രധാന ഉപാധി. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചൂണ്ടുക്കാട്ടി കേരളത്തിലേക്ക് പോകാനുമതി ചോദിച്ച് ഹര്‍ജി നല്‍കിയത്.




