കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട് : മുസ്ലീംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് കേസെടുത്തത്. കോഴിക്കോട്ടെ വസതിയിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്.

ഇന്നലെ വിജിലന്‍സ് ഷാജിക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂരിലെ അദ്ദേഹത്തിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കെഎം ഷാജി എംഎല്‍എക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top