HIGHLIGHTS : Ramadan moon sighted in Saudi Arabia
സഊദി അറേബ്യയില്‍ റമസാന്‍ മാസപ്പിറവി ദൃശ്യമായി. നാളെ (മാര്‍ച്ച് ഒന്ന്, ശനി) റമസാന്‍ ഒന്നായിരിക്കും. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ., ഖത്തര്‍ എന്നിവിടങ്ങളിലാണ് നാളെ റംസാന്‍ ആരംഭിക്കുക. ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസക്കാലം വ്രതശുദ്ധിയുടെ പുണ്യകാലമാണ്.
സുബഹി മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചാണ് വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നത്. മഗ്രിബ് ബാങ്ക് വിളിയോടെയാണ് ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്.
പകല്‍ സമയങ്ങളില്‍ നോമ്പെടുത്തും ദാനധര്‍മ്മങ്ങള്‍ നടത്തിയും ആരാധനാകാര്യങ്ങളില്‍ മുഴുകി മനസ് ഏകാഗ്രമാക്കിയുമാണ് ഇസ്ലാം മതവിശ്വാസികള്‍ റമസാന്‍ മാസം ആചരിക്കുന്നത്. വിശ്വാസ പ്രകാരം ഏറ്റവും വലിയ പുണ്യമാസമാണ് റമസാന്‍ കാലം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു