HIGHLIGHTS : Painful; 15-year-old dies in clash between students in Thamarassery
താമരശേരി: ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് ചടങ്ങിലെ തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, ഗുരുതര പരിക്കേറ്റ പത്താം ക്ലാസുകാരന്‍ മരിച്ചു. കോഴിക്കോട് താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ്(15) ആണ് തലയ്ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോപണവിധേയരായ അഞ്ച് വിദ്യാര്‍ഥികളെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാന്‍ഡിനടുത്തുള്ള ട്യൂഷന്‍ സെന്ററിന് സമീപത്താണ് താമരശേരി ഹയര്‍ സെക്കന്‍ഡ റി സ്‌കൂളിലെയും എളേറ്റില്‍ വട്ടോളി എംജെ എച്ച്എസ്എ സിലെയും വിദ്യാര്‍ഥികള്‍ ഏറ്റുമു ട്ടിയത്. ഞായറാഴ്ച പരിപാടി യില്‍ എംജെഎച്ച്എസ്എസിലെ കുട്ടികള്‍ അവ തരിപ്പിച്ച ഡാന്‍സ്, പാട്ട് നിലച്ചതിനെ തുടര്‍ന്ന് പാതിവഴി യില്‍ നിര്‍ത്തിയിരു ന്നു. ഈസമയം, താമരശേരി സ്‌കൂളി ലെ ഏതാനും കുട്ടി കള്‍ കൂവി. ഇതോ ടെ വിദ്യാര്‍ഥികള്‍ പരസ്പരം വാക്കേ റ്റത്തിലേര്‍പ്പെട്ടു. അധ്യാപകര്‍ ഇട പെട്ടാണ് രംഗം ശാ ന്തമാക്കിയത്.
പിന്നീട് എംജെ സ്‌കൂളിലെ 15ഓളം വിദ്യാര്‍ഥികള്‍ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്ച വൈകിട്ട് ട്യൂഷന്‍ സെന്ററിലെത്തി. താമരശേരി സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരു വിഭാഗവും ഏറ്റുമുട്ടി. താമരശേ രി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മു ഹമ്മദ് ഷഹബാസ്. സംഭവവുമാ യി ബന്ധപ്പെട്ട് താമരശേരി ജി വിഎച്ച്എസ്എസ് വിദ്യാര്‍ഥിക ളായ അഞ്ച് പേരെയാണ് പൊ ലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു