HIGHLIGHTS : February ration distribution extended until March 3
ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാർച്ച് 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും.
മാർച്ച് 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ച മാത്രം 5,07,660 കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഫെബ്രുവരിയിൽ റേഷൻ കൈപ്പറ്റാനുള്ള എല്ലാ റേഷൻ കാർഡ് ഉടമകളും മാർച്ച് 3 നകം വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു