
പരപ്പനങ്ങാടി : ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പരപ്പനങ്ങാടി പഠനോത്സവം സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി വളര്‍ത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തലിന്റെ ഭാഗമായി നടക്കുന്ന പഠനോത്സവത്തിന്റെ ഭാഗമായാണ് കേരളത്തിലെ സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് സെന്ററിനൊപ്പം പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഒരേയെരു സ്ഥാപനം കൂടിയാണ്. പഠനോത്സവം അധ്യാപികയും, കലാ- സാംസ്‌കാരിക – സാമൂഹ്യ പ്രവര്‍ത്തകയുമായ വിജിഷ മോള്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍, നൈപുണികള്‍, മനോഭാവങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ക്ക് പഠനോത്സവത്തിലൂടെ അവസരം ലഭിക്കുന്നുവെന്നും, കുട്ടികളുടെ വ്യക്തിഗത മികവുകളും വിദ്യാലയ മികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് പഠനോത്സവം. അക്കാദമിക വര്‍ഷാന്ത്യത്തില്‍ സംഘടിപ്പിക്കുന്ന പഠനോത്സവത്തില്‍ തുടങ്ങി അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളില്‍ പഠനോത്സവം സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ ദൃഷ്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരായി മാറിയ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ഈ സമൂഹത്തിന് തന്നെ ഒരു നേര്‍ക്കാഴ്ച്ച ആണ് എന്ന് തോന്നു വിധത്തില്‍ ഉള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആണ് ഇവിടെ കാണാനും, അനുഭവിക്കാനും സാധിച്ചതെന്നും വിജിഷ മോള്‍ കൂട്ടി ചേര്‍ത്തു.
പഠനോത്സവത്തിന് ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ സ്വാഗതം പറഞ്ഞു, ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.കെ. സൗമ്യ അധ്യക്ഷത വഹിച്ചു. ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ അധ്യാപിക കെ.കെ. ഷെബീബ, സ്റ്റാഫ് പ്രതിനിധി രഞ്ജിത്ത്, ജിഎല്‍പിഎസ് പരപ്പനങ്ങാടി പ്രഥാന അധ്യാപിക പി. ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച പഠനോത്സവത്തിന് ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ അധ്യാപിക ഫാത്തിമ സുഹറ ശാരത്ത് നന്ദിയും പറഞ്ഞു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




