ബംഗളൂരു: ചരിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വഭേദഗതി നിയമത്തിനെതിരെ ബംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് അദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.
താന്‍ ഗാന്ധിയുടെ പോസ്റ്റര്‍ കൈവശം വച്ചതിനും ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് രാമചന്ദ്ര ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഷേധക്കാരെ പോലീസ് ഇവിടെ നിന്ന് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
ഫോട്ടോ കടപ്പാട് ഡ്യൂള്‍ ന്യൂസ്




