രാജ്യവ്യാപക പ്രതിഷേധം; നിരവധി വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികളെ ചെങ്കോട്ടയില്‍ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയാണ്. ദില്ലിയിലും ഹൈദരബാദിലും തമിഴ്‌നാട്ടിലും, കല്‍ക്കത്ത, ലക്‌നൗവിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

വിവധ സാംസ്‌ക്കാരിക വിദ്യാഭ്യാസ രംഗത്തുളളവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളും സ്ത്രീകളും  ഉള്‍പ്പെടെയാണ് ചെങ്കോട്ടയില്‍ പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്.

ഏഴു മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണ് ഡല്‍ഹിയില്‍. ചെങ്കോട്ടയ്ക്ക് സമീപം ഒരു വാഹനങ്ങളും കടത്തിവിടുന്നില്ല.

വിദ്യാര്‍ത്ഥികളോട് പിരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ്. എന്നാല്‍ സമാധനമായി പ്രതിഷേധം നടത്തുന്ന തങ്ങളെ എന്തിന്റെ പേരിലാണ് തടയുന്നതെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

Share news
error: Content is protected !!
Scroll to Top