കക്കാട്ട് ദേശീയപാതയില്‍ ലോഫ്‌ളോര്‍ ബസ്സില്‍ തീ പടര്‍ന്നു. ബൈക്ക് യാത്രക്കാരന്റ അവസരോചിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവായി.

 ബൈക്ക് യാത്രക്കാരന്റ അവസരോചിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവായി.

തിരൂരങ്ങാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ ബസ്സില്‍ തീപ്പിടുത്തം. തൊട്ടടുത്തുകൂടി ഓടിക്കൊണ്ടിരുന്ന ബൈക്ക് യാത്രികന്റെ അവസരോചിതമായ ഇടപെടല്‍മുലം വന്‍ ദുരന്തം ഒഴിവായി.
ബസ് കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോഫ്‌ളോര്‍ ബസ്സലാണ് ദേശീയ പാതയില്‍ കക്കാട് വെച്ച് തീ കണ്ടത് വൈകുന്നേരം 7.40 നാണ് സംഭവം

ബസ്സിന്റെ മുന്‍ വശത്ത് ഇടതുഭാഗത്ത് അടിയില്‍ നിന്നായി തീകത്തി പിടിക്കുന്നത് തൊട്ടു പിന്നാലെ വരുന്ന ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ബസിനെ മറികടന്ന് ഡ്രൈവറെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ ബസ് നിര്‍ത്തുകയും ബസ്സിനകത്തെയും തൊട്ടടുത്ത വര്‍ക്ക് ഷോപ്പിലെയും അഗ്നിശമന ഉപകരണവും മറ്റും ഉപയോഗിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരന്റെ അവസരോചിത ഇടപെടലിനെ നാട്ടുകാരും യാത്രക്കാരും അഭിനന്ദിച്ചു.
എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലേതാണ് ബസ്സ് . ഈ ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് സുരക്ഷിതമായി മറ്റു വാഹനങ്ങളില്‍ യാത്രയാക്കി.

Share news
error: Content is protected !!
Scroll to Top