ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി പരപ്പനങ്ങാടി ബിഇഎംഎച്ച്എസ്എസ്  ജൂനിയർ റെഡ്ക്രോസ് (ജെആർസി) യൂണിറ്റും ഗൈഡ്സ് യൂണിറ്റും ചേർന്ന് ബോധവത്കരണ റാലി സംഘടിപ്പിച്ചു. പരിപാടി പി.ടി.എ. പ്രസിഡൻ്റ്  നൗഫൽ ഇല്ല്യൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ്  ആൻസി ജോർജ്ജ്  വിദ്യാർത്ഥികൾ സമൂഹബോധമുള്ള പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന സന്ദേശം നൽകി.

പരിപാടിയിൽ ഏകദേശം അമ്പതോളം വിദ്യാർത്ഥികളും, ജെആർസി, ഗൈഡ്‌സ് കേഡറ്റുകളും, അധ്യാപകരും, സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സ്റ്റാഫ് സെക്രട്ടറി  ലിപ്‌സൺ എം., ബി.ആർ.സി യൂണിറ്റിലെ അധ്യാപകർ, ജെ.ആർ.സി- ഗൈഡ്‌സ് ടീം ചേർന്ന് കൂട്ടായ പ്രവർത്തനം നിർണ്ണായകമായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top