രാജീവ് ഗാന്ധി ജന്മദിനാചരണം നടത്തി

പരപ്പനങ്ങാടി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 ജന്മദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മണ്ഡലം കെഎസ്യു കമ്മിറ്റി സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ദിനാചരണം നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ഒ സലാം ഉദ്ഘാടനം ചെയ്തു.

കെ എസ് യു മണ്ഡലം പ്രസിഡണ്ട് അഭിന്‍ കൃഷ്ണ അധ്യക്ഷതവഹിച്ചു. യുഡിഎഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി ഷാജഹാന്‍, റഫീഖ് കൈറ്റാല, ഫൈസല്‍ പാലത്തിങ്ങല്‍, പി ഒ റഷീക്ക്, അശ്വിന്‍ ടിവിഎസ്, രോഹിത് നെടുവ ആനിഷ് മുഹമ്മദ്, പി ഒ ജൂബീര്‍, മുബാസ്, പി ഒ സിയാഫ്, എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top