രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല;പാര്‍ട്ടിപ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി

Rajinikanth will not enter politics

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദേഹം പിന്‍മാറി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രവേശനം ഒഴിവാക്കുന്നതെന്നാണ് താരം പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. കുടത്ത നിരാശയോടെയാണ് താന്‍ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജീകാന്ത് പറഞ്ഞിരുന്നു.

രജനീകാന്ത് രാഷ്ട്രീയ പ്രവേശന ചര്‍ച്ചകളില്‍ സജീവമാക്കുന്നതിനിടെയാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദേഹത്തെ കഴിഞ്ഞദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു.രജനീകാന്ത് പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •