രജനികാന്തിന് ദേശീയ ചലച്ചിത്രോത്സവം സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌ക്കാരം

ഗോവ: ദേശീയ ചലച്ചിത്രോത്സവം സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌ക്കാരം ഇത്തവണ രജനീകാന്തിന്. വാര്‍ത്താവിനിമയ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സിനമയ്ക്ക് രജനീകാന്ത് നല്‍കിയ സംഭവാനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

നവംബര്‍ ഇരുപത് മുതല്‍ ഇരുപത്തിയെട്ടുവരെയാണ് ഫിലിം ഫെസ്റ്റിവല്‍. മേളയില്‍ ഇത്തവണ ഇരുനൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഇത്തവണ മൂന്ന് ചിത്രങ്ങള്‍ മത്സരിക്കും.

Related Articles