Section

malabari-logo-mobile

ദേശീയ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ രജനീകാന്ത് എത്തിയത് കുടുംബസമേതം

HIGHLIGHTS : Rajinikanth arrives with his family to receive the national award

ദില്ലി: ഇന്ത്യന്‍ സിമിയിലെ പരമോന്നത പുരസ്‌ക്കാരം ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌ക്കാരം ഏറ്റുവാങ്ങന്‍ രജനീകാന്ത് എത്തിയത് കുടുംബസമേതം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് രജീനീകാന്തിന് പുരസ്‌ക്കാരം സമ്മാനിച്ചത്. രജനികാന്തിന്റെ ഭാര്യ ലത, മകള്‍ ഐശ്വര്യ, മരുമകന്‍ ധനുഷ് എന്നിവര്‍ക്കൊപ്പമാണ് 67 ാം മത് ദേശീയ പുരസ്‌ക്കാര വിതരണചടങ്ങല്‍ അദേഹം എത്തിയത്.


മലയാളത്തിന് ഇത്തവണ പതിനൊന്ന് പുരസ്‌ക്കാരങ്ങളാണ് ലഭിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറാണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌ക്കാരം മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌ക്കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി. സ്‌പെഷ്യല്‍ ഇഫക്ടിനുള്ള പുരസ്‌ക്കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശനും ഏറ്റുവാങ്ങി.

sameeksha-malabarinews

മികച്ച ഗാനരചയിതാവിനുള്ള പുരസ്‌ക്കാരം പ്രഭാവര്‍മ്മയും മികച്ച ഛായാഗ്രണത്തിനുള്ള പുരസ്‌ക്കാരം ജെല്ലിക്കെട്ടിലെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ലഭിച്ചത്. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌ക്കാരം രഞ്ജിത്ത് അമ്പാടിയും ചമയത്തിനുള്ള പുരസ്‌ക്കാരം സുജിത്ത് സുധാകരന്‍, സായി എന്നിവര്‍ സ്വീകരിച്ചു. റസൂല്‍ പൂക്കുട്ടി, ബിബിന്‍ ദേവ് എന്നിവര്‍ക്കാണ് ശബ്ദമിശ്രത്തിനുള്ള പുരസ്‌ക്കാരം.സജിന്‍ ബാബുവിന്റെ ബിരിയാണി എന്നചിത്രത്തിന് ജ്യൂറിയുടെപ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

മികച്ച നടനുള്ള പുരസ്‌ക്കാരം ധനുഷിനൊപ്പം ബോളിവുഡ് താരം മനോജ് ബാജ്‌പെയ് പങ്കിട്ടു. മികച്ച നടി കങ്കണ റണൗട്ടാണ്. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം സഞ്ജയ് പുരന്‍ സിങ് ചൗഹനാണ്. വിജയ് സേതുപതിക്കാണ് മികച്ച സഹനടനുള്ള പുരസ്‌ക്കാരം ലഭിച്ചത്.

വിഖ്യാന്‍ ഭവനില്‍ വെച്ച് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിലാണ് ദേശീയ പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!