തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി ട്രെയിനിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന് റെയില്‍വേയുടെ സംസ്ഥാനത്തെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലയിലെ ഏറ്റവും വാണിജ്യപ്രധാന്യവും യാത്രാ തിരക്കുമുള്ള റെയില്‍വേ സ്റ്റേഷനാണ് തിരൂര്‍. രാജധാനിക്ക് സ്റ്റോപ് ഇല്ലാത്തതിനാല്‍ ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ ഏറെ ദൂരെയുള്ള ഷൊര്‍ണൂര്‍, തൃശ്ശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ പോയി കയറേണ്ടിവരുന്നു. ഇത് യാത്രക്കാര്‍ക്കും, ചരക്കുകള്‍ അയയ്ക്കുന്നവര്‍ക്കും വലിയ പണച്ചെലവും സമയനഷ്ടവും വരുത്തുന്നു.
രാജധാനി ട്രെയിനില്‍ ഡെല്‍ഹിയിലേക്കും ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള യാത്രക്കാരില്‍ വലിയ ശതമാനവും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ തീരുമാനം എടുക്കുവാന്‍ റെയില്‍വേ തയ്യാറാകണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



