ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ ഷിപ്പില്‍ ഗോള്‍ഡ് മെഡലുകള്‍ വാരിക്കൂട്ടി പരപ്പനങ്ങാടി ടീം

പരപ്പനങ്ങാടി: ഒളിംപിക് അസോസിയേഷന്‍ നടത്തിയ കേരള സ്റ്റേറ്റ് ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ ഷിപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് പരപ്പനങ്ങാടി ടീം.

പരപ്പനങ്ങാടി ഷോട്ടോക്കാന്‍ സ്പോര്‍ട്സ് കരാട്ടെ ഡോ ഇന്റര്‍നാഷണലിലെ വിദ്യാര്‍ത്ഥികളാണ് ചാമ്പ്യന്‍ ഷിപ്പില്‍ 20 ഗോള്‍ഡ് മെഡലും 14സില്‍വര്‍മെഡലും 18 ബ്രോണ്‍സ് മെഡലും സ്വന്തമാക്കി മിന്നുന്ന വിജയം നേടിയിരിക്കുന്നത്.

തൃശൂര്‍ വി കെ എന്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top