ദില്ലി രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ തെരഞ്ഞെടുത്ത ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ . ദില്ലയില്‍ നിന്നും തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ അടക്കമുള്ള 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന ട്രെയിന്‍ സര്‍വ്വീസാണ് മറ്റന്നാള്‍ തുടങ്ങാനൊരുങ്ങുന്നത്.
നാളെ വൈകീട്ട് നാലുമണി മുതല്‍ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
എന്നാല്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ ഒരുകാരണവശാലും തുറക്കില്ല.
ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുബനേശ്വര്‍, സെക്കന്തരാബാദ്, ബെംഗളുരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാകും ട്രെയിന്‍ സര്‍വീസുകള്‍ എന്നാണ് റിപ്പോര്‍ട്ട്.
റെയില്‍വേ സ്‌റ്റേഷനുകളില്‍ എല്ലാവിധ സുരക്ഷമാനദണ്ഡങ്ങളും ഉണ്ടായിരിക്കുമന്നും റെയില്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ നിര്‍ബ്ന്ധമായും മാസ്‌ക് ധരിച്ചിരിക്കണം




