മഴക്കെടുതി; കൊയിലാണ്ടിയില്‍ ദുരിതാശ്വാസ ക്യാംപ് തുടങ്ങി

കോഴിക്കോട്:ശക്തമായ മഴയില്‍ കൊയിലാണ്ടി നഗരസഭയിലെ കുറ്റിനിലം പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പന്തലായനി കോതമംഗലം ഗവ. എല്‍ പി സ്‌കൂളില്‍ ഇന്നലെ രാത്രി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ആകെ 3 കുടുംബങ്ങളിലെ 4 പുരുഷനും 5 സ്ത്രീകളും ഉള്‍പ്പെടെ 9 പേരാണ് ക്യാംപിലുള്ളത്.

ജില്ലയിലെ എല്ലാ താലൂക്കുകളിലും കഴിഞ്ഞ പകല്‍ ശക്തമായ മഴപെയ്തു. ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ കുറഞ്ഞതായി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 41 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

 

Share news
error: Content is protected !!
Scroll to Top