Section

malabari-logo-mobile

കേരളത്തില്‍ ജൂണ്‍ ആദ്യവാരത്തില്‍ കാലവര്‍ഷമെത്തും;കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

HIGHLIGHTS : ദില്ലി: ഈ വര്‍ഷത്തെ കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. കൊടുംചൂടില്‍ പൊറുതിമുട്ടുന്ന കേരളത്തിന് ആശ്വസിയ്‌ക്കാം. ജൂണ്‍ ആദ്...

ദില്ലി: ഈ വര്‍ഷത്തെ കാലവര്‍ഷം മികച്ചതാകുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം. കൊടുംചൂടില്‍ പൊറുതിമുട്ടുന്ന കേരളത്തിന് ആശ്വസിയ്‌ക്കാം. ജൂണ്‍ ആദ്യവാരം തന്നെ കാലവര്‍ഷമെത്തും. ജൂണ്‍ ആദ്യവാരം തന്നെ കേരളത്തില്‍ മഴയെത്തും.

ഈ വര്‍ഷം സാമാന്യത്തിലധികം മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കഴിഞ്ഞ തവണ കാലവര്‍ഷത്തിന് എല്‍നിനോ വില്ലനായപ്പോള്‍ മഴ 88 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ എല്‍ നിനോയ്‌ക്ക് പകരമുള്ള ലാ നിന പ്രതിഭാസം മൂലം ഇത്തവണ 104 മുതല്‍ 110 ശതമാനം വരെ മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.

sameeksha-malabarinews

വരള്‍ച്ചയില്‍ പൊറുതിമുട്ടുന്ന മഹാരാഷ്‌ട്രയിലെ മറാത്ത്‍വാഡയുള്‍പ്പടെയുള്ള പ്രദേശങ്ങളിലും ഇത്തവണ നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.

കൊടുംചൂടില്‍ ഏറെപ്പേര്‍ മരിച്ച ആന്ധ്രാപ്രദേശിന് ഇത്തവണയും വലിയ ആശ്വാസമില്ല. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും തമിഴ് നാടിന്‍റെ വടക്കന്‍ മേഖലയിലും ആന്ധ്രാപ്രദേശിലെ റായലസീമയിലും ഇത്തവണ ദേശീയശരാശരിയേക്കാള്‍ കുറവ് മഴയേ ലഭിയ്‌ക്കൂ. 1988 നു സമാനമായി പ്രളയാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട മുന്‍ കരുതല്‍ സ്വീകരിയ്‌ക്കണമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!