HIGHLIGHTS : Rain again from today
തിരുവനന്തപുരം: വെള്ളി മുതല്‍ 29വരെ സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ സാധാരണയേക്കാള്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 30 മുതല്‍ സെപ്തംബര്‍ ഒമ്പതുവരെ എല്ലാ ജില്ലയിലും മഴ ലഭിക്കുമെങ്കിലും ഈ കാലയളവില്‍ ലഭിക്കേണ്ടതിനേക്കാള്‍ കുറവാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപിനുമുകളിലെ ചക്രവാതച്ചുഴി മധ്യ, കിഴ ക്കന്‍ അറബിക്കടലില്‍ കര്‍ണാടക, ഗോവ തീരത്തിനുമുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിട്ടു .
വെള്ളിയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ/ഇടത്തരം മഴയ്ക്കാണ് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. പുതിയ ചക്ര വാതച്ചുഴിയുടെ സ്വാധീനത്തില്‍ വടക്കന്‍ കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമാകും. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ല കളില്‍ മഞ്ഞ അലര്‍ട്ടാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു