Section

malabari-logo-mobile

യാത്രക്കാര്‍ക്ക് റെയില്‍വേയുടെ മരണക്കെണി

HIGHLIGHTS : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോറത്തിലാണ് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഈ കുഴിയുള്ളത്.

Rail Maranamപരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്‌ഫോറത്തിലാണ് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഈ കുഴിയുള്ളത്. ഇരു പ്ലാറ്റ് ഫോറങ്ങളെയും ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ ബേസ്‌മെന്റ് നിര്‍മ്മ്ിക്കുന്നതിനായാണ് ഈ കുഴി എടുത്തിരി്കുന്നത്. ഉദ്ദേശം ഇരുപത് അടിയോളം താഴ്ചയുയും നാല്‍പ്പത് അടി നീളവുമുള്ള ഈ കുഴി എടുത്തിട്ട് ഒരു മാസത്തിലധികമായി. എ്‌നാല്‍ ഈ അസ്ഥിവാരത്തിന്റെ പണി കഴിഞ്ഞെങ്ങിലും മറ്റൊരു നിര്‍മ്മാണപ്രവര്‍ത്തനവും നടക്കാത്തതിനാല്‍ യാത്രക്കാരുടെ ജീവന് തന്നെ ഈ കുഴി അപകടഭീതി് സൃഷ്ടിച്ചിരിക്കുകയാണ്. കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയതിനാണ് നിര്‍മ്മാണപ്രവര്‍ത്തനം നടക്കാത്തത്

Rail 1രാത്രിയില്‍ വൈദ്യുതി ബന്ധം നിലച്ചാല്‍ പ്രവര്‍ത്തിക്കേണ്ട ബാറ്ററി സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ പലപ്പോഴും അരമണിക്കൂറിലധികം വൈദ്യുതികട്ടുണ്ടാകുമ്പോള്‍ സ്‌റ്റേഷന്‍ പരിപൂര്‍ണ്ണമായും ഇരുട്ടിലേക്ക് നീങ്ങുകയാണ് പതിവ്.പലപ്പോഴും രാത്രി തീവണ്ടിയിറങ്ങുന്ന യാത്രക്കാര്‍ ഭാഗ്യം കൊണ്ടാണ് കുഴിയില്‍ വീഴാ്‌തെ രക്ഷപ്പെടുന്നത്. ഈ കുഴിയുടെ അരികില്‍ പ്ലാറ്റ്‌ഫോറത്തിന് ഒരു മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. നിയമാനുസരണം ഇത്തരം നിര്‍മാണ ്പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്ത് സ്ഥാപിക്കേണ്ട യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ ശരിയായ രീതിയില്‍ യാത്രക്കാര്‍ക്ക് സൂരക്ഷതിത്വം ഉറപ്പുവരുത്തുകയോ ചെയ്തിട്ടില്ല.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!