Section

malabari-logo-mobile

 ട്രെയിനുകളില്‍ പാന്‍ട്രി കാര്‍ നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ കാറ്ററിങ്ങ്‌ തൊഴിലാളികള്‍ പ്രതിഷേധിച്ചു

HIGHLIGHTS : തിരൂര്‍ : ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രി കാറുകള്‍ നിര്‍ത്തല്‍ ചെയ്യാനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ കാറ്ററിങ്ങ്‌ തൊഴിലാളികള്‍ തിരൂര്‍ റെയ...

തിരൂര്‍ : ദീര്‍ഘദൂര ട്രെയിനുകളില്‍ പാന്‍ട്രി കാറുകള്‍ നിര്‍ത്തല്‍ ചെയ്യാനുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരെ കാറ്ററിങ്ങ്‌ തൊഴിലാളികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷധ സമരം നടത്തി. സമരം ഇന്ത്യന്‍ റെയില്‍വേയസ്‌ കാറ്ററിംഗ്‌ കോണ്‍ട്രാക്‌്‌ട്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ എക്‌സിക്യുട്ടീവ്‌ അംഗം എം പ്രദീപ്‌ ഉദ്‌ഘാടനം ചെയ്‌തു.

ലോക്‌്‌ഡൗണ്‍ മൂലം ട്രെയിനുകള്‍ ഓടാതായതോടെ എഴു മാസക്കാലമായി തൊഴില്‍ നഷ്ടപ്പെട്ട്‌ വറുതിയിലാണ്‌ റെയില്‍വേ കാറ്ററിങ്ങ്‌ തൊഴിലാളികള്‍. ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ കരുതുമ്പോളാണ്‌ ദീര്‍ഘ ദൂര ട്രെയിനുകളില്‍ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്ന പാന്‍ട്രി കാര്‍ സംവിധാനം പൂര്‍ണ്ണമായും നിര്‍ത്താന്‍ റെയില്‍വേ നീക്കം നടത്തുന്നത്‌. ഇത്‌ തങ്ങളുടെ ശവപ്പെട്ടിയിലെ അവസാന ആണിയടിക്കലാണെന്ന്‌ തൊഴിലാളികള്‍ കരുതുന്നു.

sameeksha-malabarinews

ഇരുപത്‌ ലക്ഷത്തോളം തൊഴിലാളികളാണ്‌ ഈ റെയില്‍വേ കാറ്ററിങ്ങ്‌ മേഖലിയില്‍ രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. സ്വകാര്യവത്‌കരണത്തിന്റെ ഭാഗമായി റെയില്‍വേ ഭക്ഷ്യവിതരണ സംവിധാനങ്ങള്‍ കുത്തക കമ്പിനികള്‍ക്ക്‌ തീറെഴുതുകയാണെന്ന്‌ തൊഴിലാളികള്‍ പറയുന്നു.

തിങ്കളാഴ്‌ച രാവിലെയാണ്‌ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത്‌ തൊഴിലാളികള്‍ പ്ലക്കാര്‍ഡുകളുമായി സമരം ചെയ്‌തത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!