Section

malabari-logo-mobile

കോയമ്പത്തൂര്‍, തൃശ്ശൂര്‍ പാസഞ്ചറുകള്‍ എക്‌സ്‌പ്രസാക്കുന്നു ; കേരളത്തില്‍ ഇത്തരത്തില്‍ എക്‌സ്‌പ്രസാകുന്നത്‌ പാസഞ്ചര്‍ 15 വണ്ടികള്‍

HIGHLIGHTS : കോഴിക്കോട്‌ : സംസ്ഥാനത്ത്‌ നിലവില്‍ പാസഞ്ചര്‍ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്ന 15 വണ്ടികള്‍ എക്‌സപ്രസ്‌ ട്രെയിനാക്കും.ഇതോടെ ഈ ട്രെയിനുകളുടെ നിരക്ക്‌...

കോഴിക്കോട്‌ : സംസ്ഥാനത്ത്‌ നിലവില്‍ പാസഞ്ചര്‍ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്ന 15 വണ്ടികള്‍ എക്‌സപ്രസ്‌ ട്രെയിനാക്കും.ഇതോടെ ഈ ട്രെയിനുകളുടെ നിരക്ക്‌ ഇരട്ടിയാകുകയും, നിര്‍ത്തുന്ന സ്‌റ്റേഷനുകളുടെ എണ്ണം കുറയുകയും ചെയ്യു.

നിലവില്‍ 200 കിലോമീറ്ററലധികം ഓടുന്ന പാസഞ്ചര്‍ട്രെയിനുകളാണ്‌. ഇത്തരത്തില്‍ മാറ്റുന്നത്‌. സോണല്‍ ഓഫീസുകളില്‍ നിന്നും ഇത്‌ സംബന്ധിച്ച നല്‍കിയ നിര്‍ദ്ദേശങ്ങള്‍ റെയില്‍വേ ബോര്‍ഡ്‌ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്‌ പുറത്തിറങ്ങി.

sameeksha-malabarinews

ഈ തീരുമാനം മലബാറിലെ സാധാരണക്കാരായ യാത്രക്കാര്‍ക്ക്‌ ഇരുട്ടടിയായിരിക്കുകായണ്‌. ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിക്കുന്ന്‌ കോയമ്പത്തൂര്‍ -കണ്ണൂര്‍, കോയമ്പത്തൂര്‍- മംഗളൂരു തുടങ്ങിയ നാല്‌ ഫാസ്റ്റ്‌ പാസഞ്ചറുകളും, തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചറും ഇനി മുതല്‍ എക്‌സ്‌പ്രസാകും.

ഇവയെകൂടാതെ കേരളത്തിലെ ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍- കോട്ടയം, മംഗളൂര്‍-കോഴിക്കോട്‌. പാലക്കാട്‌-തിരിച്ചിറപ്പള്ളി, തിരിച്ചിറപ്പള്ളി-പാലക്കാട്‌, പാലക്കാട്‌-തിരിച്ചെന്തൂര്‍, തിരിച്ചെന്തൂര്‍-പാലക്കാട്‌., നാഗര്‍കോവില്‍- കോട്ടയം ട്രെയിനുകളാണ്‌ എക്‌സ്‌പ്രസാക്കുന്നത്‌.

ഇതോടെ ഈ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പുണ്ടായിരുന്ന ഹാല്‍ട്ട്‌ സ്റ്റേഷനടക്കമുള്ള നിരവധിയിടത്ത്‌ എക്‌സപ്രസിന്‌ സ്റ്റോപ്പ്‌ ഉണ്ടാവില്ല. കൂടാതെ നിലവില്‍ പാസഞ്ചര്‍ ട്രെയനുകള്‍ക്ക്‌ 25 കിലോമീറ്റര്‍ വരെ മിനിമം പത്തുരൂപയാണ്‌ ചാര്‍ജ്ജ്‌. ഇത്‌ മുപ്പത്‌ രൂപയയായി ഉയരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!