കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയമിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റിനെ അസഭ്യം പറഞ്ഞു: പരപ്പനങ്ങാടിയില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി:  കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റിനോട്‌ അസഭ്യം പറഞ്ഞ രണ്ടു പേരെ പരപ്പനങ്ങാടി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു .പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശി ഉണ്ണാച്ചന്റെ പുരയക്കല്‍ കബീര്‍(38), അങ്ങമന്റെ പുരയ്‌ക്കല്‍ കോയമാന്‍(36) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

പരപ്പനങ്ങാടി കൃഷിഭവനിലെ കൃഷി ഓഫീസറും ,  നഗരസഭയിലെ 35  മുതൽ 45 വരെ  ഡിവിഷനുകളിലെ സെക്ടറൽ മജിസ്റ്റ്രേറ്റുമായ സുമയ്യ പാട്ടശേരിയോടാണ് ബുധനാഴ്‌ച  വൈകിട്ട് 4 മണിയോടുകൂടി പരപ്പനങ്ങാടി പുത്തൻ കടപ്പുറത്ത് മാസ്ക് ധരിക്കാതെ കൂട്ടം കൂടിയിരുന്നവരോട്‌ പേരും വിലാസവും ചോദിച്ചതിന് അസഭ്യം പറഞ്ഞത്.

അസഭ്യം പറഞ്ഞ് തട്ടിക്കയറിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സുമയ്യയുടെ പരാതിപ്രകാരം പരപ്പനങ്ങാടി പോലീസ് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.

 

കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്താനും, ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും വേണ്ടി പ്രത്യേക അധികാരം നല്‍കി നിയമിച്ചവരാണ്‌ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍

 

Share news
error: Content is protected !!
Scroll to Top