ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്. മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്ഡ്. എന്‍ സി ബിയാണ് റെയ്ഡ് നടത്തുന്നത്.

ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍സിബി റെയ്ഡ് നടത്തുന്നുണ്ട്.

അതെസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 26 ലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top