വള്ളിക്കുന്നില്‍ കോണിപ്പടിയില്‍ നിന്നും കാല്‍ വഴുതി വീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനയാറങ്ങാടിയില്‍
കോണിപ്പടിയില്‍ നിന്നും കാല്‍ വഴുതി വീണു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പുളിക്കല്‍ സുന്ദരന്‍ (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ഒക്ടോബര്‍ 10 ന് സ്വന്തം വീടിന്റെ മുകളില്‍ നിര്‍മ്മാണ ജോലിക്കിടയിലാണ് അപകടം സംഭവിച്ചത്.

പരേതനായ പുളിക്കല്‍ വാസു, സരോജിനി എന്നിവരുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കള്‍: അതുല്‍, ആര്യദേവി, സഹോദരങ്ങള്‍: സുനില്‍കുമാര്‍ , അനില്‍ കുമാര്‍, പ്രേമന്‍, സന്തോഷ.

Share news
error: Content is protected !!
Scroll to Top