സോണിയയും രാഹുലും രാജിക്കൊരുങ്ങുന്നു

SONIA_GANDHI_1256504fദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും തിങ്കളാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ രാജിസന്നദ്ധത അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. 16 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ സാഹചര്യത്തിലാണ് ഇരുവരും പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരായി രംഗത്തെത്തിയിരിക്കുന്നത്.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു വെന്നറിയിച്ച ശേഷമായിരിക്കും ഇരുവരും തങ്ങളുടെ രാജി സന്നദ്ധത അറിയിക്കുക. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യത കുറവാണ്.

ഇലക്ഷന്‍ ഫലപ്രഖ്യാപനത്തന് ശേഷം ജനവികാരം മനസ്സിലാക്കുന്നു വെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു വെന്നുമായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top