രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

rahul-afp1കൊച്ചി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടെന്ന് സൂചന. എറണാകുളത്തിന്റെ അതിര്‍ത്തി ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് ആയുര്‍വേദ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുഖള്‍..

മുളന്തുരുത്തി ആമ്പല്ലൂരിന് സമീപമുള്ള ആയുര്‍വേദ റിസോര്‍ട്ടിലാണ് ചികിത്സയെന്ന് കേള്‍ക്കുന്നു. ജനവാസം ഇല്ലാത്ത പ്രദേശമായ ഇവിടെയുള്ള കുന്നിന്‍ മുകളിലാണ് റിസോര്‍ട്ട്. ഇരുപത് ഏക്കറോളം വളച്ചുകെട്ടിയ സ്ഥലത്തിനുള്ളിലാണ് റിസോര്‍ട്ട്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള വി ഐ പികള്‍ സ്ഥിരം എത്താറുള്ള കേന്ദ്രമാണിത്. പുറമേ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.

ആയുര്‍വേദം. യോഗ, ധ്യാനം തുടങ്ങിയവക്കുള്ള സൗകര്യവും ശാന്തമായ അന്തരീക്ഷവുമാണ്.രാഹുല്‍ ഇവിടെയുള്ള വിവരം പുറത്തുവിടരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന വിലക്കുണ്ടത്രേ. ഒരാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ മടങ്ങുമെന്നാണ് കേള്‍ക്കുന്നത്. അതേസമയം, രാഹുലിന്റെ വരവിനെ പറ്റിയോ ചികിത്സയെ പറ്റിയോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിവില്ല. രാഹുല്‍ കേരളത്തിലുണ്ടെന്നതിന് ഔദ്യോഗിക സ്ഥിരീകരണവുമില്ല.

രണ്ടു മാസമായി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് പോയ രാഹുല്‍ഗാന്ധി എവിടെയാണന്ന് ഇതുവരെ പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. ഉത്തരാഖണ്ഡിലാണെന്നും വിദേശത്താണെന്നും ഊഹാപോഹങ്ങളുണ്ട്. തായ്‌ലന്‍ഡിലേക്ക് പോയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ മ്യാന്‍മറില്‍ ധ്യാനത്തിലാണെന്നാണ് ഒടുവില്‍ റിപ്പോര്‍ട്ട് വന്നത്. രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു കൊണ്ട് സ്വന്തം മണ്ഡലമായ അമേത്തിയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top