ദില്ലി: അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. ശിക്ഷാവിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി സൂറത്ത് കോടതി തള്ളി.
ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.
അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത് സ്‌റ്റേ ചെയ്യണമെന്നായിരുന്നു രാഹുല്‍ സൂറത്ത് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹൈക്കോടതിയെ സമീപിക്കുക എന്നുള്ളതാണ് ഇനി രാഹുലിന് മുന്നിലുള്ള വഴി. ഇതോടെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന് കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




