പത്തനംതിട്ട; ശബരിമല ദര്‍ശനത്തിനെത്തിയ രാഹുല്‍ ഈശ്വറിനെ പോലീസ് തടഞ്ഞു. നിലയ്ക്കല്‍ വെച്ചാണ് തടഞ്ഞത്. കരുതല്‍ നടപടിയുടെ ഭാഗമായാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഇരുമുടിക്കെട്ടുമായി രണ്ടുപേര്‍ക്കൊപ്പമാണ് ശനിയാഴ്ച ഉച്ചയോടെ രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കടത്തിവിടാനാകൂവെന്നും പോലീസ് രാഹുലിനോട് വ്യക്തമാക്കി. ഇതെ തുടര്‍ന്ന് രാഹുല്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി.
തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




