കർണാടകയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു 25 പേർ മരിച്ചു 

ബംഗളൂരു:കർണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11. 30 നാണ് അപകടം സംഭവിച്ചത്. ബസ് കനാലിലേക്ക് മറിഞ്ഞയുടൻ മുഴുവനായി മുങ്ങി പോയതും വാതിലുകൾ അടിഭാഗത്തായി പോയതുമാണ് മരണസംഖ്യ ഉയരാൻ ഇടയാക്കിയത്.

ബസ്സിലുണ്ടായിരുന്നത് 30 പേരാണ്. അപകടം നടന്നയുടൻ തന്നെ സമീപത്തെ കർഷകരാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ദുഃഖം രേഖപ്പെടുത്തി.

Share news
error: Content is protected !!
Scroll to Top