Section

malabari-logo-mobile

രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക കവിതാ പുരസ്‌ക്കാരം രഘുനാഥന്‍ കൊളത്തൂരിന്

HIGHLIGHTS : Raghunathan Kolathur wins Govinda Pai Memorial Poetry Award

കോഴിക്കോട്:അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രകവി തുളുനാട് മാസിക കവിതാരചനയ്ക്കുള്ള രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക കവിതാ പുരസ്‌ക്കാരം രഘുനാഥന്‍ കൊളത്തൂരിന്റെ ‘ചുമര്‍ ചിത്രങ്ങള്‍’ എന്ന കവിതയ്ക്ക് ലഭിച്ചു. പരപ്പനങ്ങാടി ജി.എച്ച്.എസ്. നെടുവയിലെ അധ്യാപകനാണ് ഇദ്ദേഹം.

മറ്റ് അവാര്‍ഡ് ജേതാക്കള്‍

sameeksha-malabarinews

രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് കെ. ഉമാവതി കണ്ണൂര്‍ എന്നിവര്‍ക്കും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക തുളുനാട് കഥാ അവാര്‍ഡ് അനുപമ ബാലകൃഷ്ണന്‍ കണ്ണപുരം, റെജിമോന്‍ നീലേശ്വരം എന്നിവര്‍ക്കും, ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവല്‍ അവാര്‍ഡ് രാജന്‍ കരുവാരക്കുണ്ട് മലപ്പുറത്തിനും, എ.എന്‍.ഇ സുവര്‍ണ്ണവല്ലി സ്മാരക തുളുനാട് അവാര്‍ഡ് അദൈ്വത് എം. പ്രശാന്ത് തിരുവനന്തപുരം എന്നിവര്‍ക്കും ലഭിച്ചു. നോവല്‍ രണ്ടാം സ്ഥാനം പി. രവീന്ദ്രനാഥ് തിരുവല്ല, ലേഖനം രണ്ടാം സ്ഥാനം പി.എം. സജിത്ത്കുമാര്‍ പേരാമ്പ്ര എന്നിവര്‍ക്കുമാണ്.

തുളുനാട് അനുബന്ധ അവാര്‍ഡുകളായ എ.സി. കണ്ണന്‍നായര്‍ സ്മാരക അവാര്‍ഡ് കൈനി രാജന്‍ ചെറുവത്തൂര്‍, പി,പി. അടിയോടി പിലിക്കോട് എന്നിവര്‍ക്കും കൂര്‍മ്മിള്‍ എഴുത്തച്ഛന്‍ സ്മാരക അവാര്‍ഡ് ഉണ്ണികൃഷ്ണന്‍ അണിഞ്ഞ കാസര്‍ഗോഡ്, പത്മജ ദേവി(അമ്പിളി) ആലപ്പുഴ, അനില്‍ മണിയറ ചെറുവത്തൂര്‍, സ്മിത സ്റ്റാന്‍ലി ആലുവ എന്നിവര്‍ക്കും ലഭിച്ചു.

ഡോ. സി. ബാലന്‍, കൃഷ്ണന്‍ നടുവലത്ത്. ഇ.വി. അശോകന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ.നായര്‍, എന്‍.ഗംഗാധരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!