HIGHLIGHTS : Ragbag Festival from January 14 to 19 in Kovalam
തിരുവനന്തപുരം ന്മ നിത്യജീവിതത്തില്‍ നാം നിസ്സാരമായി ഉപേക്ഷിക്കുന്ന വസ്തുക്കള്‍, ആശയങ്ങള്‍, സംഗീതം, നാടകം, മറ്റു കലാവസ്തുക്കള്‍ തുടങ്ങിയവയുടെ സര്‍ഗ്ഗത്മകമായ മേളനമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ വ്യത്യസ്ത കലാ പ്രകടനങ്ങളുടെ ഒരു മേള തലസ്ഥാനത്ത് അരങ്ങേറുന്നു. കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റര്‍നാഷനല്‍ പെര്‍ഫോമിങ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ 2025 ജനുവരി 14-19 വരെ കോവളം ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കും.
ഇന്ത്യ കൂടാതെ ഫ്രാന്‍സ്, പോളണ്ട്, ഇറ്റലി, ജര്‍മനി, ഡെന്മാര്‍ക്ക്, ബെല്‍ജിയം, സ്‌പെയിന്‍, ചിലി എന്നിവിടങ്ങളില്‍ നിന്നുള്ള വ്യത്യസ്ത കലാപ്രകടനങ്ങള്‍ ഈ ആറു ദിവസത്തെ മേളയില്‍ അരങ്ങേറും. മുടിയേറ്റ്, നിഴല്‍പാവ കൂത്ത്, കബീര്‍ ദാസിന്റെ കവിതകളുടെ സംഗീതാവിഷ്‌കാരം, വ്യത്യസ്ത രുചികള്‍ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവല്‍, സാംസ്‌കാരിക ടൂറിസം, ക്രാഫ്റ്റ്, പെര്‍ഫോമിങ് ആര്‍ട്‌സ് എന്നിവയില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. എല്ലാ ദിവസവും പങ്കെടുക്കാവുന്ന ഫെസ്റ്റിവല്‍ പാസിന് രണ്ടായിരം രൂപ, ഒരു ദിവസത്തേക്ക് 500 രൂപ, നാലു പേര്‍ അടങ്ങുന്ന കുടുംബത്തിന് 2200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റ് bookmyshow-യില്‍ ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു