റഫീഖ്‌ മംഗലശേരിക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌

rafeeq manglaserrry,chettippadiതൃശൂര്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാടക വിഭാഗത്തില്‍ റഫീഖ്‌ മംഗലശേരിയുടെ ജിന്ന്‌ കൃഷ്‌ണന്‍ എന്ന കൃതിക്കാണ്‌ അവാര്‍ഡ്‌. നോവല്‍ വിഭാഗത്തില്‍ കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന കൃതി അര്‍ഹമായി. കവിതയില്‍ കെ ആര്‍ ടോണിയു(ഓ നിഷാദ), ചെറുകഥയില്‍ തോമസ്‌ ജോസഫും അവാര്‍ഡിനര്‍ഹരായി. ആത്മാകഥാ വിഭാഗത്തില്‍ ഭാഗ്യലക്ഷ്‌മിയുടെ സ്വരഭേദങ്ങള്‍ക്കാണ്‌ പുരസ്‌ക്കാരം.

കേരള നാടക രംഗത്ത്‌ ശ്രദ്ധേയനായ യുവ നാടക പ്രവര്‍ത്തകരില്‍ ഒരാളാണ്‌ റഫീഖ്‌ മംഗലശേരി. ജിന്ന്‌ കൃഷ്‌ണന്‌ പുറമെ, നിരവധി സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ട ചിലപ്പോള്‍ മീര ചിലപ്പോള്‍ സമീറ, സൂഹറ സി 10 ബി എന്നിവയാണ്‌ റഫീഖിന്റെ പ്രധാന നാടകങ്ങള്‍.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ്‌ റഫീഖ്‌. റഫീഖിന്‌ നേരത്തെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌, ജി ശങ്കരപ്പിള്ള അവാര്‍ഡ്‌, കെ ടി മുഹമ്മദ്‌ അവാര്‍ഡ്‌, പിഎം താജ്‌ അവാര്‍ഡ്‌, പിജെ ആന്റണി പുരസ്‌ക്കാരം, സഫ്‌തര്‍ഹാശ്‌മി ദേശീയ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ:ജംഷീന മകന്‍:ഹൈനസ്‌

Share news
error: Content is protected !!
Scroll to Top