രാധ വധക്കേസ്‌ ആര്യാടന്‍ ഷൗക്കത്തിനെ ഇന്ന്‌ വിസ്‌തരിക്കും

aryadan shoukathമഞ്ചേരി: നിലമ്പൂരിലെ കോണ്‍ഗ്രസ്‌ ഓഫീസില്‍ വച്ച്‌ രാധ കൊല്ലപ്പെട്ട കേസിന്റെ സാക്ഷിപ്പട്ടികയിലുള്ള നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാനും തിരക്കഥാകൃത്തുമായ ആര്യാടന്‍ ഷൗക്കത്തിനെ ഇന്ന്‌ കോടതി വിസ്‌തരിക്കും. മഞ്ചേരി അഡീഷണല്‍ സെഷന്‍സ്‌കോടതി (മൂന്ന്‌) ലാണ്‌ വിചാരണ നടക്കുന്നത്‌.

മുന്‍പ്‌ രണ്ടു തവണ ഹാജരാകാന്‍ ഷൗക്കത്തിനെ സമന്‍സ്‌ നല്‍കിയിരുന്നെങ്ങിലും അദ്ദേഹം അവധിക്ക്‌ അപേക്ഷ നല്‍കുകയായിരുന്നു. ഐഎന്‍ടിയുസി നേതാവ്‌ കല്ലായി മുഹമ്മദലിയെയും ഇന്ന്‌ വിസ്‌തരിക്കുന്നുണ്ട്‌

വിചാരണക്കിടെ ഇന്നലെ ഒന്നാം പ്രതി ബിജുവിന്റെ ടെലിഫോണ്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാധ കൊല്ലപ്പെട്ടതിനും മൃതദേഹം കണ്ടെത്തിയതിനുമിടയില്‍ 39 തവണ ബിജു രണ്ടാം പ്രതിയെ വിളിച്ചതായി രേഖകള്‍ കോടതയിലെത്തിച്ചു

Share news
error: Content is protected !!
Scroll to Top