തിരുവനന്തപുരം: തിരുവല്ലം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസില്‍ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. വാഴമുട്ടം സ്വദേശി സന്ധ്യ(55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യയും മീറ്ററുകളോളം ദീരെ തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു പോയി അടുത്തുള്ള മരത്തില്‍കുടുങ്ങി കിടന്നു. ഇവരുടെ കാല്‍ അറ്റു പോയ നിലയിലായിരുന്നു. ഇടിച്ച ശേഷം ബൈക്കില്‍ നിന്നും തെറിച്ചു പോയ അരവിന്ദിനെ റോഡരികിലെ ഓടയില്‍ നിന്നാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ബൈക്ക് ഏതാണ്ട് ഇരുന്നൂറോളം മീറ്ററോളം തെറിച്ചു പോയി വീണു.




