വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുതെറിപ്പിച്ച് ബൈക്ക് യാത്രികര്‍;പരിക്ക്

എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ അജ്ഞാതരായ ബൈക്ക് യാത്രികര്‍ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു .
ഇതേത്തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി എസ്.ഐ. സന്തോഷിന്റെ കൈയൊടിഞ്ഞു.

ഇന്നലെ രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ബൈക്കില്‍ എത്തിയവര്‍ എസ്ഐയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ചതിന് ശേഷം വാഹനം നിര്‍ത്താതെ പോയി.
കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താന്‍ യാത്രികന്‍ തയ്യാറായില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. രണ്ടുപേരാണ് ബൈക്കിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top