കുറ്റിപ്പുറം: ബൗദ്ധികമായി ഏറെ വളര്‍ന്നിട്ടും ആത്മീയ ചൂഷണങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും വിദ്യാസമ്പന്നരായ പ്രൊഫഷണലുകള്‍ വിധേയപ്പെടുന്നത് ഏറെ ഗുരുതരമാണെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രൊഫെയ്‌സ് ദ്വിദിന പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. ദിവ്യത്വം അവകാശപ്പെട്ട് രംഗത്ത് വരുന്നവരുടെ പിന്നാമ്പുറങ്ങള്‍ പോലും അന്വേഷിക്കാന്‍ തയ്യാറാവാതെ ആള്‍ ദൈവങ്ങളെ വാരിപുണരുന്നത് അപഹാസ്യമാണ്.
സ്വാശ്രയ കോളേജുകളടക്കം ഉയര്‍ന്ന വിദ്യാലയങ്ങളില്‍ നിന്ന് ഉയര്‍ന്ന സാമ്പത്തിക ബാധ്യതയോടെ പഠിച്ചിറങ്ങിയ പ്രൊഫഷണലുകളായ ഉദ്യോഗാര്‍ത്ഥികളിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രൊഫഷണല്‍ വിദ്യാലയങ്ങളിലെ നിലവാരമില്ലായ്മയും സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വിരളമായതുമാണ് അതിന് കാരണമായി പറയുന്നത്. യുവാക്കളില്‍ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിച്ച് അതിന് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. മുഖ്യാതിഥിയായി. സെയ്ത് പട്ടേല്‍ (മുംബൈ) മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ വിവര്‍ത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ധീന്‍ സ്വലാഹി, ജംഷീര്‍ സ്വലാഹി, ഡോ. മുഹമ്മദ് മുബഷിര്‍, ആദില്‍ അബ്ദുല്‍ ഫത്താഹ് എന്നിവര്‍ വിഷയാവതരണം നടത്തി.
‘ലിബറലിസം ഒരു പോസ്റ്റ് മാര്‍ട്ടം’ സെഷനില്‍ ഷംജാസ് കെ അബ്ബാസ് വിഷയാവതരണം നടത്തി. ഉച്ചക്ക് ശേഷം നടന്ന ഇന്ററാക്ഷന്‍ സെഷനില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിനു സലീം, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, സാദിഖ് മദീനി, ഡോ. ജൗഹര്‍ മുനവ്വര്‍, ടി.കെ. നിഷാദ് സലഫി, ഉനൈസ് സ്വലാഹി, എ.പി. മുനവ്വര്‍ സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു. കെ.സി. ഹാരിസ് മദനി കായക്കൊടി സമാപന പ്രഭാഷണം നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




