
ന്യൂദല്‍ഹി: പ്രമുഖ തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്‍. വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
നിരവധി സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും തമിഴ് സാഹിത്യ-സാംസ്‌കാരിക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് വൈരമുത്തു.തമിഴില്‍ നിന്ന് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിക്കുന്ന മൂന്നാമത്തെ ആളാണ് വൈരമുത്തു.
1980 ല്‍ പി. ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴല്‍കള്‍’ എന്ന ചിത്രത്തിലൂടെയാണ് അദേഹം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അന്‍പത് വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തിനിടയില്‍ 7,500 ലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.
മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയവൈരമുത്തു ഇന്ത്യയില്‍ ഈ നേട്ടം ഏറ്റവും കൂടുതല്‍ തവണ കൈവരിച്ച വ്യക്തി കൂടിയാണ്. ആറ് സംസ്ഥാന പുരസ്‌ക്കാരങ്ങളും അദേഹത്തിന് ലഭിച്ചിട്ടുണ്ട്.




